അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Tuesday 26 August 2025 9:18 PM IST

കൊട്ടാരക്കര: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടാത്തല വൈശാഖത്തിൽ എസ്.അഭിഷേകാണ് (23) മരിച്ചത്. 15ന് വൈകിട്ട് 3ന് വർക്കലയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വർക്കല കൃഷ്ണതീരം റിസോർട്ടിലെ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അഭിഷേകിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിലായിരുന്ന അഭിഷേക് തിങ്കളാഴ്ച രാത്രി 9.30ന് മരിച്ചു. അച്ഛൻ: സേതു കുമാർ. അമ്മ: ഗിരിജ, സഹോദരി: സേതുലക്ഷ്മി.