റാങ്ക് ജേതാവിനെ അനുമോദിച്ചു

Tuesday 26 August 2025 9:45 PM IST
എം.ജി സർവകലാശാല എം.എസ്.സി ഓർഗാനിക് കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി.ലക്ഷ്മി ലാലനെ സി.കെ ആശ എം.എൽ.എ ഉപഹാരം നൽകി അനുമോദിക്കുന്നു

വൈക്കം: എം.ജി സർവകലാശാല എം.എസ്.സി ഓർഗാനിക് കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വി.ലക്ഷ്മി ലാലനെ സി.പി.ഐ കുന്നവേലി ബ്രാഞ്ച് കമ്മി​റ്റി അനമോദിച്ചു. കുന്നവേലി തൈക്കൂട്ടത്തിൽ കൃഷ്ണകൃപയിൽ വി.ലാലന്റെയും സിജിമോളുടെയും മകളാണ് ലക്ഷ്മി. സി.കെ ആശ എം.എൽ.എ ഉപഹാരം നൽകി. സി.പി.ഐ കുലശേഖരമംഗലം ലോക്കൽ സെക്രട്ടറി പി.ആർ ശരത് കുമാർ, ബ്രാഞ്ച് സെക്രട്ടറി വിജു വാലാച്ചിറ, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മി​റ്റി ചെയർമാൻ സീമ ബിനു, കുലശേഖരമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ടി ജോസഫ്, ബ്രാഞ്ച് അസി. സെക്രട്ടറി സുമിൻ രാജ് എന്നിവർ പങ്കെടുത്തു.