എലിക്കുളം തകിടി റോഡ് കോൺക്രീറ്റിംഗ്
Tuesday 26 August 2025 9:49 PM IST
പള്ളിക്കത്തോട് : ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടേയും ഭാരതീയ മസ്ദൂർ സംഘം പ്രവർത്തകരുടേയും സഹകരണത്തോടെ എലിക്കുളം തകിടി റോഡിന്റെ കോൺക്രീറ്റിംഗ് നടത്തി. ബി.ജെ.പി കോട്ടയം മേഖല പ്രസിഡന്റ് എൻ.ഹരി, വാഴൂർ മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ഐ.ജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുബിജു, വൈസ് പ്രസിഡന്റ് കെ.കെ.വിപിനചന്ദ്രൻ, ആശ ഗിരീഷ് , അശ്വതി സതീഷ്, ദീപിൻ സുകുമാർ, അജിത് തോമസ് , സതീഷ് ചന്ദ്രൻ മാസ്റ്റർ, ഷിനു ഇ.നായർ, ശ്രീമുരുകൻ കെ.ആർ , ശിവദാസ് ,ലാൽ ചിറക്കാട്ട്, വീണാലാൽ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണം പൂർത്തിയാക്കിയത്.