വനിത കമ്മിഷൻ  അദാലത്ത്

Tuesday 26 August 2025 9:56 PM IST
വനിത കമ്മിഷൻ അദാലത്ത്

കോട്ടയം: ഭാര്യഭർതൃബന്ധങ്ങളിലെ പ്രശ്‌നങ്ങൾ കൂടിവരുന്നതിന്റെ കാരണങ്ങളിലൊന്ന് മാനസികാരോഗ്യത്തിന്റെ കുറവാണെന്നും കൗൺസലിംഗിലൂടെ ഇവ മാറ്റിയെടുക്കാമെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരിയിൽ നടന്ന വനിത കമ്മിഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ആറെണ്ണം തീർപ്പാക്കി. 61 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു കേസിൽ കമ്മിഷൻ റിപ്പോർട്ട് തേടി. അഭിഭാഷകരായ സി.കെ.സുരേന്ദ്രൻ, സി.എജോസ്, ഷൈനി ഗോപി, കൗൺസലർ ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.