കോതമംഗലത്ത് കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

Wednesday 27 August 2025 2:08 AM IST

കോതമംഗലം: കോതമംഗലം എക്‌സൈസ് മൂന്നരകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഒഡീഷ ചന്ദ്രപൂർ സ്വദേശി ഭിമോ ബിറോ (27) ആണ് അറസ്റ്റിലായത്. കോഴിപ്പിള്ളിയിൽ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് പതിവായി ഇയാൾ കഞ്ചാവ് കൊണ്ടുവരികയും കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനക്കാർക്കും ഉപയോക്താക്കൾക്കും എത്തിച്ചുനൽകുകയും ചെയ്തിരുന്നുവെന്ന് റെയിഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ് പറഞ്ഞു. അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ എം.എ.യൂസഫലി, രഞ്ജു എൽദോ, പ്രിവന്റീവ് ഓഫിസർമാരായ പി.ബി.ലിബു, എം.ടി.ബാബു, സോബിൻ ജോസ്, കെ.എ.റസാഖ്, ബിലാൽ പി.സുൽഫി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരാഴ്ചക്കുള്ളിൽ കോതംഗലം എക്‌സൈസ് നടത്തുന്ന മൂന്നാമത്തെ കഞ്ചാവ് വലിയ കഞ്ചാവ് വേട്ടയാണിത്.