അടിയന്തിരമായി ഇടപ്പെടണമെന്ന് പ്രവാസി കോൺഗ്രസ്
Wednesday 27 August 2025 1:10 AM IST
കായംകുളം: പ്രവാസി ക്ഷേമനിധി പെൻഷൻ വൈകുന്നതിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപ്പെടണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ മാസത്തെ പെൻഷൻ ഇനിയും വിതരണം ചെയ്തിട്ടില്ല. ഈ നില തുടർന്നാൽ പ്രവാസി പെൻഷനും കുടിശിക ലിസ്റ്റിൽപ്പെടുമെന്ന ആശങ്കയിലാണ് .ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.