ജലോത്സവത്തെ വരവേറ്റ് ജലഘോഷയാത്ര
Wednesday 27 August 2025 1:34 AM IST
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവം ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന്‍റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ജലഘോഷയാത്ര നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. നാൽപ്പാലത്തിനു സമീപത്തു നിന്നും കയാക്കിംഗ് വള്ളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ജലഘോഷയാത്ര ശവക്കോട്ടപാലത്തിനു സമീപം സമാപിച്ചു.
വേമ്പനാട് കായലിലേക്ക് യാതൊരുവിധ മാലിന്യങ്ങളും വലിച്ചെറിയാൻ പാടില്ല എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കായലിനെ കാത്തു സൂക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് ജലഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചത്.