ബി.എസ്.എൻ.എല്ലിന് മുന്നിൽ ധർണ

Wednesday 27 August 2025 1:44 AM IST

അമ്പലപ്പുഴ: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്രസർക്കാരും ഇലക്ഷൻ കമ്മീഷനും നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി അമ്പലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ജി.ശശിധരപ്പണിക്കർ അദ്ധ്യക്ഷനായി. ആർ.ജെ.ഡി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തി. മോഹൻ സി.അറവന്തറ, അനിരാജ് ആർ.മുട്ടം, രാജു മോളേത്ത്, ആർ.പ്രസന്നൻ, പി.ജെ. കുര്യൻ, ജമാൽ പള്ളാത്തുരുത്തി, ഹാപ്പി പി അബു, ഷാനവാസ് കണ്ണങ്കര, സതീഷ് വർമ, സാദിഖ് നീർക്കുന്നം, പ്രസന്നൻ പള്ളിപ്പുറം, മനാഫ് മണ്ണാശ്ശേരി, അജിത് ആയിക്കാട്, ജോസഫ് അറയ്ക്കൽ, ദീനു സീ നാഥ്, ഉഷാകുമാരി അറവന്തറ, പി.എസ്. മുജിബ് , നാരായണൻ നായർ, ഹരിദാസ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.