ജീവിത ശൈലീരോഗ സ്‌ക്രീനിംഗ് ക്യാമ്പ്

Wednesday 27 August 2025 1:46 AM IST

ചേർത്തല:മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണിച്ചുകുളങ്ങര ട്വന്റി ബ്രദേഴ്സ് ക്ലബ്ബിൽ ജീവിത ശൈലിരോഗ സ്‌ക്രീനിംഗ് ക്യാമ്പും,ബോധവത്ക്കരണവും നടന്നു.ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ വിവിധ തരം ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. വാർഡ് മെമ്പർ പി.ജെ.സജിമോൻ അദ്ധ്യക്ഷനായി. ക്ലബ്ബ് പ്രസിഡന്റ് എ.എം.സുമേഷ് സ്വാഗതം പറഞ്ഞു.ജെ.പി.എച്ച്. എൻ. സി.എസ്.ശ്രീദേവി,എം.എൽ.എസ്.പി നഴ്സ് ബി.ആതിര,ആശാ പ്രവർത്തക കുസുമ കുമാരി എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.