നബിദിനാഘോഷത്തിന് തുടക്കം

Wednesday 27 August 2025 12:46 AM IST

മുഹമ്മ: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ ജുമുഅ മസ്ജിദിൽ നബിദിനാഘോഷത്തിന് തുടക്കമായി. മസ്ജിദ് പ്രസിഡന്റ് എം. ജെ. കാസിം പതാക ഉയർത്തി. സി.എച്ച്. റഷീദ് ചെയർമാനും എ. അസ്‌ലം ജനറൽ കൺവീനറും കെ.എച്ച്. അബ്ദുൽഖാദർ കുഞ്ഞ് ട്രഷററുമായുള്ള നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ . കൊടി ഉയർത്തൽ ചടങ്ങിൽ മസ്ജിദ് ചീഫ് ഇമാം ഹാഫിള് മുഹമ്മദ് ഫൈസൽ അസ്ഹരി, മദ്റസ പ്രധാന അധ്യാപകൻ കെ.കെ. അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ, ഷമീർ അസ്‌ലമി, എം. മുജീബ് റഹ്‌മാൻ, സി.യു. മുഹമ്മദ് ഷാജി, ഫിറോസ്, ഫസൽ, ഹബീബ് കോടാന്തറ, സിയാദ് കുറ്റിപ്പുറം, ഹാറൂൺ റഷീദ്, മുഹമ്മദ് ഹാഷിം, അബ്ദുൽ ഖാദർ, യൂനുസ്, ഫയാസ് പങ്കെടുത്തു.