തൊഴിലാളി സംഗമം സംഘടിപ്പിച്ചു

Wednesday 27 August 2025 1:46 AM IST

മുഹമ്മ: ട്രമ്പിന്റെ തെറ്റായ നടപടികളെ പ്രതിരോധിക്കുവാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെതിരെയും കയറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലാളി സംഗമം സംഘടിപ്പിച്ചു .ലേബറേഴ്സ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി .യു ദേശീയ കൗൺസിൽ അംഗം ആർ. നാസർ ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജെ. ജയലാൽ , കെ. ഡി. അനിൽകുമാർ , ആർ.ഷാജീവ്, കെ. സലിമോൻ , സി. കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.