'സാരി തരൂ സഞ്ചി തരാം'
Wednesday 27 August 2025 1:49 AM IST
മുഹമ്മ: മാരാരിക്കുളം ഗവ. എൽ.പി സ്കൂളിന്റെ പി.ടി.എയുടെ നേതൃത്വത്തിൽ ശുചിത്വ മിഷനുമായി സഹകരിച്ച് പുനരുപയോഗ സാദ്ധ്യതയിലൂടെ പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിലൂടെ പഴയ സാരി ഉപയോഗിച്ച് സഞ്ചി തയിച്ചു മാരാരിക്കുളത്ത് മാർക്കറ്റിൽ വ്യാപാരികൾക്കു നൽകി. മാതാപിതാക്കൾ ,കുട്ടികൾ,ടീച്ചർമാർ എന്നിവർ നേതൃത്വം നൽകി.മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശന ബായിയുടെ ഓർമ്മയ്ക്കായി സുദർശനം 2025 എന്ന് ഈ പദ്ധതിയിക്ക് നാമകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.സി.ഷിബു മുഖ്യസന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് കവിത, പ്രധാനാദ്ധാപിക ബീന എന്നിവർ നേതൃത്വം നൽകി.