ബി.ജെ.പി വാർഡ് കൺവെൻഷൻ
Wednesday 27 August 2025 1:49 AM IST
തുറവൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ബി.ജെ.പി തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ടി. സജീവ് ലാൽ ഉദ്ഘാടനം ചെയ്തു .വാർഡ് അംഗം ജയസുധ പത്മകുമാർ അദ്ധ്യക്ഷയായി.മദ്ധ്യമേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ, സി.എ. പുരുഷോത്തമൻ, വിമൽ രവീന്ദ്രൻ, അനിൽ പോളാട്ട്, ഷാജിമോൻ,അജിത് കുമാർ, തങ്കച്ചൻ,ആർ.റാം മോഹൻ കർത്താ,സജിത്ത് എന്നിവർ സംസാരിച്ചു.വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി ജയസുധ പത്മകുമാറിനെയും, മീഡിയ കോ-ഓർഡിനേറ്ററായി ശ്യാം കൃഷ്ണൻ ആർ. കർത്തയേയും തിരഞ്ഞെടുത്തു. '