സക്ഷമ ജില്ലാ സമ്മേളനം നാളെ

Wednesday 27 August 2025 12:53 AM IST

തൃശൂർ: സക്ഷമ ദിവ്യാംഗ സേവാകേന്ദ്രത്തിന്റെ ജില്ലാ സമ്മേളനം സമന്വയം 2025 നാളെ നീരാജ്ഞലി ഓഡിയോറിയത്തിൽ നടക്കും. വൈകിട്ട് 4.30ന് ചലച്ചിത്രതാരം ശ്രുതി ജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ രവീന്ദ്രമേനോൻ അദ്ധ്യക്ഷനാകും. സക്ഷമ സംസ്ഥാന പ്രസിഡന്റ് പി.സുന്ദരൻ, കെ.എസ്.പത്മനാഭൻ, കെ.പി.രവിശങ്കർ, ഡോ. ആശാ ഗോപാലകൃഷ്ണൻ, അഡ്വ. രമ രഘുനന്ദനൻ, ബിന്ദു ശശികുമാർ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3.30ന് വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും ഭിന്നശേഷി അവകാശ സംരക്ഷണ റാലിയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഇ.എൻ.സൂരജ്, ഷൈജു, ബിന്ദു ശശികുമാർ, വി.ആർ.രവീന്ദ്രനാഥ്, ഉണ്ണിക്കൃഷ്ണൻ മേനോൻ എന്നിവർ പങ്കെടുത്തു.