ചിത്രകലാ പ്രദർശനം നാളെ തുടങ്ങും
Wednesday 27 August 2025 12:54 AM IST
തൃശൂർ: ആർട്ടിസ്റ്റ് സോമൻ അഥീനയും നൂറിൽപ്പരം ശിഷ്യരും ചേർന്ന് ഒരുക്കുന്ന മുകുളങ്ങൾ എന്ന ചിത്രകലാ പ്രദർശനത്തിന് നാളെ രാവിലെ 10.30ന് ലളിത കലാ അക്കാഡമിയിൽ തുടക്കമാകും. നാലുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ദേവസി ഉദ്ഘാടനം ചെയ്യും. എൽ.കെ.ജി വിദ്യാർത്ഥികൾ ഉൾപ്പെടെ മുതിർന്നവർ വരെ ഭാഗമാകുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ ആർട്ടിസ്റ്റ് സോമൻ അഥീന, ഹരിദാസ് ശ്രീധരൻ, വി.രാമകൃഷ്ണൻ, ആർട്ടിസ്റ്റ് എ.എം.രഞ്ജിനി, ആർട്ടിസ്റ്റ് ശ്രീകല ദേവാനന്ദ് എന്നിവർ പങ്കെടുത്തു.