സഹകരണ ഓണച്ചന്ത ആരംഭിച്ചു
Wednesday 27 August 2025 12:57 AM IST
തൃശൂർ: തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി അമ്പലത്തിന് സമീപമുള്ള ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിലാണ് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ ചന്തയുടെ പ്രവർത്തനം. കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന ചന്തയിൽ നിന്നും തൃശൂർ നിയോജക മണ്ഡലത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡുമായി വന്ന് അരി, പലചരക്ക് സാധനങ്ങൾ വാങ്ങാം. പൊതു വിപണിയേക്കാൾ താഴ്‌ന്ന വിലയിലാണ് വിൽപ്പന.