കാർഷിക സാങ്കേതിക വിദ്യാദിനം ആചരിച്ചു

Wednesday 27 August 2025 12:58 AM IST

ഇരിങ്ങാലക്കുട: കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബ്ലോക്കിൽ കാർഷിക സാങ്കേതിക വിദ്യാദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ഹാളിൽ ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫെനി എബിൻ വെള്ളാനിക്കാരൻ ഉദ്ഘടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഫാജിത റഹിമാൻ അദ്ധ്യക്ഷനായി. കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിതബേബി പദ്ധതി വിശദീകരണം നടത്തി. കാട്ടൂർ കൃഷി ഓഫീസർ എൻ.ടിരേഷ്മ സ്വാഗതവും ഇരിങ്ങാലക്കുട കൃഷി ഫീൽഡ് ഓഫീസർ എം.ആർ.അജിത്കുമാർ നന്ദിയും പറഞ്ഞു. ആത്മ ബി.ടി.എം.ഗ്രീഷ്മ, ആത്മ, ഗിരിജാമണി എന്നിവർ നേതൃത്വം നൽകി.