ലേണർ സ്പോർട്ട് സെന്റർ ഉദ്ഘാടനം
Wednesday 27 August 2025 2:12 AM IST
തിരുവനന്തപുരം:കേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണർ സ്പോർട്ട് സെന്റർ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി.ഡയറക്ടറുമായ കെ.ജയകുമാർ നിർവഹിച്ചു.സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽനിന്ന് വ്യത്യസ്തവും സുതാര്യവുമായ കാഴ്ചപ്പാടുകൾ യൂണിവേഴ്സിറ്റികളിൽ ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ബി.മധു,രാഖി രവികുമാർ,എസ്.ഗോപകുമാർ,ഡോ.മധുബാല ജയചന്ദ്രൻ,ജി.സദാനന്ദൻ,അഡ്വ.ബി.മധു,ഡോ.പി.ജെ.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.