ക്രിക്കറ്റ് ബാറ്റിൽ 14 കിലോ കഞ്ചാവ്:യുവാവ് പിടിയിൽ
Wednesday 27 August 2025 1:26 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ. പി. എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ മാൽദ സ്വദേശി റെയ്ബുൾഹക്ക് (29) നെ 14 കിലോയോളം കഞ്ചാവുമായി പിടികൂടി. ആസാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിവേക് എക്സ്പ്രസിൽ നിന്ന് ചെങ്ങന്നൂരിൽ ഇറങ്ങിയതായിരുന്നു ഇയാൾ. പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഇന്നലെ വൈകിട്ട് 6.40നായിരുന്നു പരിശോധന. ആർ.പി.എഫ് .ഡി .എസ് സി .മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർമാരായ വി.ടി. ദിലീപ്, ജിപിൻ. എ. ജെ ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, ആർ. ഗിരികുമാർ,ജോസ് എസ്.വി,വിപിൻ. ജി, ആർ ഉണ്ണിമായ. എക്സൈസ് ഇൻസ്പെക്ടർ സജീവ് വി. തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.