ജമന്തി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം
Wednesday 27 August 2025 2:36 AM IST
വിഴിഞ്ഞം: അദാനി വിഴിഞ്ഞം പോർട്ടിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പുമായി ചേർന്ന് വിഴിഞ്ഞം മുക്കോല ഫാംസ്കൂളിൽ നടത്തിയ ജമന്തി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.വനിതാ കാർഷിക കർമ്മസേനയാണ് ചെടികളെ പരിപാലിച്ചത്.ഏതാണ്ട് 0.35 ഏക്കർ സ്ഥലത്താണ് കൃഷി.കൗൺസിലർ പനിയടിമ,അദാനി ഫൗണ്ടേഷന്റെ സീനിയർ പ്രോജക്ട് ഓഫീസർ വിനോദ്,അസിസ്റ്റന്റ് പ്രോജക്ട് മാനേജർ രാകേഷ്.ആർ.എസ്,കൃഷി ഓഫീസർ ഷാജി,വനിതാ കാർഷിക കർമ്മസേന പ്രസിഡന്റ് ശശികല,സെക്രട്ടറി പ്രസന്ന എന്നിവർ പങ്കെടുത്തു.