പട്ടിണി മാർച്ച്
Wednesday 27 August 2025 2:37 AM IST
തിരുവനന്തപുരം: കണ്ടിജന്റ് ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന ആവശ്യവുമായി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഡയറക്ടറേറ്റിലേക്ക് പട്ടിണി മാർച്ച് സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.കെ.പി.ഗോപകുമാർ,ഹരിദാസ് ഇറവങ്കര,പി.ശ്രീകുമാർ,എൻ.കൃഷ്ണകുമാർ,ആർ.സിന്ധു,വി.ബാലകൃഷ്ണൻ,രാജപ്പൻ നായർ,സതീഷ് കണ്ടല,ആർ.സരിത,ടി.അജികുമാർ,വി.ശശികല,ജി.സജീബ്കുമാർ,ആർ.എസ്.സജീവ്,ആർ.കലാധരൻ എന്നിവർ പങ്കെടുത്തു.