പൂ​ത്തി​ണ്ണ​ക​ൾ​ ​വി​സ്മൃ​തി​യി​ലേ​ക്ക്

Wednesday 27 August 2025 2:49 AM IST

കല്ലറ:​ ​ഓ​ണ​ത്തെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​അ​ത്ത​പ്പൂ​ക്ക​ളം​ ​ഒ​രു​ങ്ങു​മ്പോ​ഴും​ ​പ​ഴ​മ​യു​ടെ​ ​പ്ര​തീ​ക​മാ​യ​ ​പൂ​ത്തി​ണ്ണ​ക​ൾ അ​പൂ​ർ​വ​ ​കാ​ഴ്ചയാ​കു​ന്നു. അ​ത്തത്തി​ന് ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ക​ളി​മ​ണ്ണ് ​കൊ​ണ്ട് ​മു​റ്റ​ത്തൊരു​ക്കു​ന്ന​ ​പൂ​ത്തി​ണ്ണ​ക​ൾ​ ​ഭൂ​രി​ഭാ​ഗം​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​അ​ന്യ​മാ​ണ്.​ ​ഇ​പ്പോ​ൾ​ ​പൂ​ക്ക​ളങ്ങ​ൾ​ ​സി​റ്റൗ​ട്ടു​ക​ളി​ലേ​ക്കും​ ​അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്കും​ ​ചു​രു​ങ്ങി.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വീ​ട്ടു​മു​റ്റ​ത്തെ​ ​പൂ​ത്ത​റ​ക​ളി​ൽ​ ​ചാ​ണ​കം​ ​തേ​ച്ച​ ​ശേ​ഷ​മാ​ണ് ​നാ​ടൻ​ ​പൂ​ക്ക​ൾ​ ​കൊ​ണ്ട് ​പൂ​ക്ക​ള​മൊ​രു​ക്കി​യി​രു​ന്ന​ത്.​ ​പൂ​ക്ക​ള​മൊ​രു​ക്കി​ ​ക​ഴി​ഞ്ഞ​ ​ഉ​ട​ൻ​ ​ആ​റാ​പ്പ് ​വി​ളി​ച്ച​ ​ശേ​ഷ​മാ​ണ് ​അ​വ​സാ​നി​പ്പി​ക്കു​ക.​ ​ഇ​തോടൊ​പ്പം തൃ​ക്കാ​ക്ക​ര​യ​പ്പ​ന്റെ​ ​നി​ർ​മ്മാ​ണവും ​ന​ട​ത്തും.​ ​ക​ളി​മ​ണ്ണ് ​കു​ഴ​ച്ച് ​മ​ര​പ്പ​ല​ക​യി​ൽ​ ​വ​ച്ച് ​ഉ​ണ്ടാ​ക്കി​ ​ഉ​ണ​ക്കും.​ ​ഒ​രോ​ ​ദി​വ​സ​വും​ ഓരോ​ ​തരം​ ​പൂ​ക്ക​ളാ​ണ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ൽ​ ​ഇ​ന്ന് ​അ​തെ​ല്ലാം​ ​മാ​റി​മ​റി​ഞ്ഞു.​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​രു​ന്ന​ ​പൂ​ക്ക​ളാ​ണ് ​ഇ​ടം​​പി​ടി​ക്കുന്ന​ത്.​ ​തു​മ്പ​യും​ ​മു​ക്കു​റ്റി​യും​ ​തൊ​ടി​ക​ളി​ലെ​ ​മ​റ്റ് ​പൂ​ക്ക​ളും​ ​അ​പ്ര​ത്യ​ക്ഷ​മാ​യിക്കഴിഞ്ഞു.​