വിലക്കുറവ്: ജി.എസ്.ടി കൗൺസിൽ 3മുതൽ
Wednesday 27 August 2025 1:02 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനനുസരിച്ച് ചരക്കു സേവന നികുതി(ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്ന നിർണായക ജി.എസ്.ടി കൗൺസിൽ യോഗം സെപ്‌തംബർ 3, 4 തിയതികളിൽ ഡൽഹിയിൽ നടക്കുമെന്ന് സൂചന. നിലവിലെ 12%, 28% സ്ളാബുകൾ നിറുത്തലാക്കാനും 5%, 18% നിരക്കുകൾ തുടരാനുമാണ് നീക്കം. ഇത് നടപ്പിലാകുമ്പോൾ നിലവിൽ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾക്കും ഹിതകരമല്ലാത്തവയ്ക്കും 40 % ജി.എസ്.ടി ഏർപ്പെടുത്തും.