അന്യസംസ്ഥാനക്കാർ കഞ്ചാവുമായി പിടിയിൽ
Thursday 28 August 2025 1:05 PM IST
നെയ്യാറ്റിൻകര: അന്യസംസ്ഥാനത്തുനിന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ച അന്യസംസ്ഥാനക്കാരായ രണ്ടുപേരെ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നായി നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി.
ബസ് സ്റ്റാൻഡിന് സമീപം 4 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അമിത് കുമാർ അഗർവാളിനെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.വി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. അമരവിള ഭാഗത്ത് ഉച്ചയോടെ നടത്തിയ പരിശോധനയിൽ 3 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ധർമ്മ മാലിക്ക് പിടിയിലായി. സർക്കിൾ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ എ.കെ. അജയകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഓണക്കാലത്തെ പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി ടൗണിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.