മോഷണകേസിലെ പ്രതി അറസ്റ്റിൽ

Thursday 28 August 2025 1:05 PM IST

മലയിൻകീഴ്: മാറനല്ലൂർ കണ്ടല ഹൈസ്കൂളിന് മുൻ വശത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 20000 രൂപ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. വള്ളക്കടവ് ശ്രീവരാഹം നഗർ ഉഷ നിവാസിൽ ഷിനുമോനെ(25)യാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 3നായിരുന്ന കവർച്ച നടന്നത്. കേസിലെ മറ്റൊരുപ്രതിയും ഷിനുമോന്റെ ബന്ധുവുമായ സുധിക്കായി അന്വേഷണം ഊർജിതമാക്കിയതായി മാറനല്ലൂർ സി.ഐ.ഷിബു.വി പറഞ്ഞു. മാറനല്ലൂരിലും പരിസരത്തും മോഷണം വ്യാപകമായിരുന്നു. പ്രതികൾക്കെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ നിരവധി മോഷണ കേസുകളും, അടിപിടി കേസുകളും ഉണ്ടെന്ന് മാറനല്ലൂർ പൊലീസ് പറഞ്ഞു. മാറനല്ലൂർ സി.ഐ. ഷിബു. എസ്‌.ഐ. കിരൺ ശ്യാം എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഷിനുമോൻ