ആക്രമണ കേസിൽ രണ്ടു പേർ അറസ്‌റ്റിൽ

Thursday 28 August 2025 1:11 PM IST

കല്ലമ്പലം:ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചുമട്ടു തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ കല്ലമ്പലം പൊലീസ് അറസ്‌റ്റ് ചെയ്തു‌. നാവായിക്കുളം ചിറ്റായിക്കോട് മകയിരത്തിൽ അഭിരാം(23),ചിറ്റായിക്കോട് കാവുവിള വീട്ടിൽ കണ്ണൻ രാജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22 നായിരുന്നു സംഭവം. വെട്ടിമൺകോണം ശിവഗംഗയിൽ ജയനെ(45) ആണ് രാത്രി എട്ടുമണിയോടെ വഴിയിൽ തടഞ്ഞ് നിർത്തി കമ്പി ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ജയൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.