പരസ്യ മദ്യവില്പന, പ്രതി പിടിയിൽ
Wednesday 27 August 2025 12:22 AM IST
കൊല്ലം: വടക്കേവിള കൂനമ്പായിക്കുളം ക്ഷേത്ര പരിസരവും പ്രദേശങ്ങളും കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തിയിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും സ്ഥിരം അബ്കാരി പ്രതിയുമായ തോപ്പിൽ സന്തോഷിനെ നാലര ലിറ്റർ മദ്യവുമായി കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പരിസരത്ത് അതിരാവിലെ മുതൽ അർദ്ധരാത്രിവരെയാണ് പരസ്യ മദ്യവില്പന നടത്തിവന്നിരുന്നത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഷാഡോ ടീം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ, അനീഷ്, അജിത്ത്, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, അഭിരാം എന്നിവർ പങ്കെടുത്തു.