മേലോരത്ത് വീണ്ടും പുലി; ക്യാമറ സ്ഥാപിച്ച് വനപാലകർ

Wednesday 27 August 2025 2:06 AM IST
പുലിയുടെതെന്നു കരുതുന്ന അക്രമത്തിൽ ചത്ത പശു

മുണ്ടക്കയം ഈസ്റ്റ്: കൊക്കയാർ പഞ്ചായത്തിലെ മേലോരം ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിലായി. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പുലിയുടെ സാന്നിധ്യം ഉണ്ടായതെന്നു കരുതുന്ന പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. മേലോരത്തിനടുത്ത് ഉറുമ്പിക്കര വനത്തോട് ചേർന്നു കുറ്റിപ്ലാങ്ങാട് അടുത്തയിടെ പുലിയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ വളർത്തു പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാഴ്ച മുൻപ് വളർത്തു നായയേയും ചത്ത നിലയിൽ കണ്ടെത്തി. രണ്ടാഴ്ചക്കിടയിൽ രണ്ടു സംഭവം ഉണ്ടാവുകയും വനപാലകരുടെ പരിശോധനയിൽ പുലിയാണന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.