തീരുവ: യു.എസിലേക്കുള്ള പോസ്റ്റൽ സർവീസ് നിറുത്തിയത് 25 രാജ്യങ്ങൾ
Wednesday 27 August 2025 7:09 AM IST
ജനീവ : ഡൊണാൾഡ് ട്രംപ് ഭരണകൂടം യു.എസ് കസ്റ്റംസ് ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനെ തുടർന്ന് പോസ്റ്റൽ സർവീസ് നിറുത്തിവച്ചത് 25 രാജ്യങ്ങൾ. യു.എന്നിന്റെ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനാണ് കണക്ക് പുറത്തുവിട്ടത്. ഇന്ത്യ, ഓസ്ട്രേലിയ, നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യു.എസിലേക്കുള്ള പോസ്റ്റൽ സർവീസ് താത്കാലികമായി നിറുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. 29 മുതൽ യു.എസിലേക്ക് അയക്കുന്ന എല്ലാ തപാൽ ഉരുപ്പടികൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവ ചുമത്താൻ യു.എസ് തീരുമാനിച്ചതോടെയാണ് നടപടി.