പഞ്ചായത്ത് പടിക്കൽ കൂട്ടധർണ നടത്തി
Wednesday 27 August 2025 5:27 PM IST
വൈക്കം: തെരുവുനായ ശല്യത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം വെച്ചൂർ യൂണിറ്റ് വെച്ചൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ കൂട്ടധർണ നടത്തി. ആലപ്പുഴ ജില്ല പ്രസിഡന്റ് ശ്രീകുമാരൻ തമ്പി ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കെ.ലാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ രമണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എസ്.എം.കുമാർ, സി.കെ. വാസുദേവൻ, യൂണിറ്റ് പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ, വി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.