കെന്റ് അയ്യപ്പക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു

Wednesday 27 August 2025 5:48 PM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും ഒരുമിച്ച് സംഘടിപ്പിച്ച വിനായക ചതുർഥി മഹോത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി. തന്ത്രി മുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി അഭിജിത് തിരുമേനിയും, പൂജാരി ഹരിനാരായണൻ തിരമേനിയും ചടങ്ങുകൾക്ക് സഹകാർമികത്വം വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ വിനായക ചതുർഥി ആഘോഷങ്ങളിൽ പങ്കെടുത്തു.