നിർമ്മാണം രവി മോഹൻ , അർജുൻ അശോകൻ നായകനായി തമിഴിൽ
നായിക മാളവിക മനോജ്
നടൻ രവി മോഹൻ (ജയം രവി) നിർമ്മാതാവാകുന്ന ബ്രോകോഡ് എന്ന ചിത്രത്തിലൂടെ അർജുൻ അശോകൻ നായകനായി തമിഴിൽ. അർജുൻ അശോകന്റെ തമിഴ് അരങ്ങേറ്റം ചിത്രം ആണ്. പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മനോജ് ആണ് നായിക.
ആനന്ദ് ശ്രീബാല, സുമതി വളവ് എന്നീ ചിത്രങ്ങളിലും മാളവിക മനോജ് തിളങ്ങിയിട്ടുണ്ട്. രവിമോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സംരംഭം കാർത്തിക് യോഗി സംവിധാനം ചെയ്യുന്നു.രവി മോഹൻ,
എസ്.ജെ. സൂര്യ എന്നിവരും നായകന്മാരാണ്ശ്രീ ഗൗരി പ്രിയ, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് മറ്റു താരങ്ങൾ. രണ്ടുവർഷത്തിനകം പത്ത് ചിത്രങ്ങൾ നിർമ്മിക്കാനാണ് രവിമോഹൻ സ്റ്റുഡിയോസിന്റെ തീരുമാനം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിൽ അതിഥി വേഷത്തിൽ രവിമോഹൻ പ്രത്യക്ഷപ്പെടുന്നുണ്ട്. യോഗി ബാബുവിനെ നായകനാക്കി അടുത്ത വർഷം സംവിധായകന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് രവിമോഹൻ.
ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ബെൻസിലും അഭിനയിക്കുന്ന രവിമോഹന്റെ അടുത്ത ചിത്രം കരാട്ടെ ബാബു ആണ്. അതേസമയം അർജുൻ അശോകൻ നായകനായ തലവര മികച്ച അഭിപ്രായം നേടി മുന്നേറുന്നു. സുമതി വളവിന്റെ വൻ വിജയത്തിനുശേഷം എത്തുന്ന തലവരയിൽ അർജുൻ അശോകന്റെ പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒാണക്കാലത്തും തിയേറ്ററുകളിൽ ഉണ്ടാകും എന്നുറപ്പാണ്.