ഹണിമൂൺ ആഘോഷത്തിന് ആര്യയും സിബിനും ആസ്ട്രേലിയയിൽ

Thursday 28 August 2025 6:18 AM IST

ഹണിമൂൺ ആഘോഷത്തിന് ഒാസ്ട്രേലിയയിലേക്ക് എത്തി ആര്യയും സിബിനും. വിവാഹ പിറ്റേന്നു തന്നെ ഇരുവരും ഓസ്ട്രേലിയയിലേക്ക് പറന്നു. ദക്ഷിണ ഓസ്ട്രേലിയയിലെ അഡ്‌ലെയ്‌ഡിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ ആര്യ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ആഗസ്റ്റ് 20ന് ആയിരുന്നു നടിയും അവതാരകയുമായ ആര്യ ബാബുവും ഡി.ജെയും കൊറിയോഗ്രാഫറുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹ ചടങ്ങുകൾ നടന്നു. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് സിബിനും ആര്യയും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ആര്യയും സിബിനും തങ്ങൾ വിവാഹിതരാവാൻ പോകുന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇരുവരുടെയും രണ്ടാം വിവാഹമാണ്. മകൾ ഖുശിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിലേക്ക് എത്തിയത്.