പ്രിയ കൂട്ടുകാരാ, വേഗം വരൂ; രാജേഷ് കേശവിന് വേണ്ടി പ്രാർത്ഥനയുമായി പ്രിയപ്പെട്ടവർ

Thursday 28 August 2025 6:21 AM IST

ഗുരുതരാവസ്ഥയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവ് വേഗം സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥനയോടെ പ്രിയപ്പെട്ടവർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോ പ്ളാസ്റ്റിക് വിധേയാക്കിയ രാജേഷ് കേശവിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്നുവീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ആൻജിയോപ്ളാസ്റ്റിക് വിധേയമായത്. രാജേഷ് വേഗം സുഖം പ്രാപിച്ചുവരുന്നതിന് പ്രാർത്ഥനയിലാണ് സുഹൃത്തുക്കൾ. പഴയപോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന നമ്മുടെ സുഹൃത്തിനുവേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല.

അവൻ തിരിച്ചുവരും. വന്നേപറ്റൂ. രാജേഷിനുവേണ്ടി ആത്മാർത്ഥമായ പ്രാർത്ഥനകൾ. സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.