ഹൊസ്ദുർഗ് കോടതി ഓണഘോഷം
Wednesday 27 August 2025 8:30 PM IST
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് കോടതി സമുച്ചയത്തിൽ ഓണാഘോഷം നടത്തി. അഡിഷണൽ ജില്ലാ ജഡ്ജ് പി.എം.സുരേഷ് ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ ജഡ്ജ് എം.സി ബിജു , ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റുമാരായ ബാലു ദിനേഷ്, അബ്ദുൾ രാസിക്ക്, ജൂനിയർ സിവിൽ ജഡ്ജ് ഐശ്യര്യ രവികുമാർ, പബ്ലിക് പ്രോസീക്യൂട്ടർ എ.ഗംഗാധരൻ , താലൂക്ക് ലീഗൽ സർവ്വിസസ് കമ്മിറ്റി സെക്രട്ടറി പി.വി.മോഹനൻ എന്നിവർ സംസാരിച്ചു. വിവിധ കോടതികളിൽ പൂക്കളം ഒരുക്കി. ജീവനക്കാർ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ഓണാഘോഷത്തിന് ചാരുത കൂട്ടി. വിവിധ കായികമത്സരങ്ങളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി.അഡിഷണൽ ജില്ലാ ജഡ്ജ് ഓണസന്ദേശം നൽകി.