കീഴ്പ്പള്ളി സി.എച്ച്.സിക്ക് വാഹനം അനുവദിച്ചു.

Wednesday 27 August 2025 8:42 PM IST

ഇ​രി​ട്ടി​:​ഇ​രി​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ന്റെ​ വാ​ർ​ഷി​ക​ ​വി​ക​സ​ന​പ​ദ്ധ​തി​യി​ൽ​ 10​ ​ല​ക്ഷം​ ​വിനിയോ​ഗി​ച്ച് ​കീ​ഴ്‌​പ്പ​ള്ളി​ ​സി.എച്ച്.സിക്ക് അനുവദിച്ച വാ​ഹ​നത്തി​ന്റെ​ ​ഫ്ളാഗ് ഓഫ്​ ​ഇ​രി​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​വേ​ലാ​യു​ധ​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​ഇ​രി​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എം.​ര​തീ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു,​ ​ക്ഷേ​മ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഷി​ജി​ ​ന​ടു​ ​പ​റ​മ്പി​ൽ,​ ​ആ​റ​ളം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​പി.​രാ​ജേ​ഷ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജ​സ്സി​ ​മോ​ൾ​ ​വാ​ഴ​പ്പി​ള്ളി,​ ​കീ​ഴ്പ്പ​ള്ളി​ ​സാ​മൂ​ഹ്യ​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ​ക്ട​ർ​ ​പ്രി​യ​ ​സ​ദാ​ന​ന്ദ​ൻ,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​വി.​ശോ​ഭ,​ ​ബ്ലോ​ക്ക് ​മെ​മ്പ​ർ​ ​ജോ​ളി​ ​ജോ​ൺ,​ ​ഹോ​സ്പി​റ്റ​ൽ​ ​മാ​നേ​ജ് ​ക​മ്മി​റ്റി​ ​മെ​മ്പ​ർ​ ​വി.​ടി.​തോ​മ​സ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.