കാത്തിരുപ്പുമുറി  ഉദ്ഘാടനം ഇന്ന്

Wednesday 27 August 2025 9:28 PM IST

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച യോഗ ഹാൾ, കാത്തിരുപ്പു മുറി എന്നിവ മന്ത്രി വി.എൻ. വാസവൻ ഇന്ന് വൈകിട്ടു നാലിന് നാടിന് സമർപ്പിക്കും. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി എന്നിവർ പ്രസംഗിക്കും.