ആശയങ്ങൾ പ്രസക്തം
Wednesday 27 August 2025 9:33 PM IST
ചങ്ങനാശേരി: അയ്യങ്കാളിയുടെ ആശയങ്ങൾ ആധുനിക കാലഘട്ടത്തിലും പ്രസക്തമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 162ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി വത്സപ്പൻ, അഭിഷേക് ബിജു, ജസ്റ്റിൻ ബ്രൂസ്, എം.എസ് സോമൻ, പി.വി ജോർജ്, ജിക്കു കുര്യാക്കോസ്, എൻ.കെ ബിജു,മൈത്രി ഗോപികൃഷ്ണൻ, ഷിബു എഴെപുഞ്ചയിൽ, ലിസി പൗവക്കര, ബാബു മൂയപ്പള്ളി, ജോജോ അലക്‌സ്, പ്രസാദ് പാപ്പൻ, നാട്ടകം ചന്ദ്രൻ, ബിജോയ് എണ്ണക്കാചിറ, ഷാജി പാറത്താഴെ, ബിജു പാസ്റ്റർ, ജിൻസൺ ജെയിംസ്, റോസമ്മ ജോസഫ്, തങ്കച്ചൻ എണ്ണക്കാചിറ എന്നിവർ പങ്കെടുത്തു.