വായനശാലയുടെ പ്ലാറ്റിനം ജൂബിലി
Thursday 28 August 2025 12:00 AM IST
ഗുരുവായൂർ: തമ്പുരാൻപടി യുവജന സമാജം വായനശാല പ്ലാറ്റിനം ജൂബിലി നിറവിൽ. 1950ൽ തുടക്കമിട്ട വായനശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് എൻ.കെ. അക്ബർ എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാലപ്പാട്ട് നാരായണ മേനോൻ തർജ്ജമ ചെയ്ത പാവങ്ങൾ നോവലിന്റെ ശതാബ്ദിയുടെ ഭാഗമായുള്ള ചർച്ചയും നടക്കും. കവി രാവുണ്ണി വിഷയാവതരണം നടത്തും. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയയേയും ഹരിത കർമ സേനാംഗങ്ങളേയും ആദരിക്കും. ചാവക്കാട് താലൂക്കിൽ റഫറൻസ് പദവി ലഭിച്ച ആദ്യ ലൈബ്രറിയാണിത്. സംഘാടക സമിതി ചെയർമാൻ കെ.പി. വിനോദ്, ജനറൽ കൺവീനർ കെ.പി. ഗോപീകൃഷ്ണ, വായനശാല പ്രസിഡന്റ് എം. കേശവൻ, എം.ബി. സുനിൽകുമാർ, കെ. ശ്രീകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.