അയ്യൻ സ്മൃതി യാത്ര
Thursday 28 August 2025 12:00 AM IST
കോലഴി: കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് എസ്.സി. എസ്.ടി പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻ സ്മൃതി യാത്ര അനുസ്മരണ സമ്മേളന പരിപാടിക്ക് തുടക്കമായി. സാമൂഹ്യനീതി സാമൂഹ്യ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് അയ്യൻ സ്മൃതി യാത്ര. ആർ.ജെ.ഡി.എസി.എസ്.ടി സെന്റർ സംസ്ഥാന സെക്രട്ടറി ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് കമ്മിറ്റി രക്ഷാധികാരി പി. വി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കലാസമിതി രക്ഷാധികാരി പി.കെ ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. ആന്റോ മോഹൻ, ജയപ്രകാശ് ഒളരി, രവി വടുക്കര, ഔസേഫ് ചുങ്കത്ത്, മധു മുളയം എന്നിവർ പ്രസംഗിച്ചു. 28 ന് വൈകീട്ട് സ്മൃതി യാത്ര തൃശൂരിൽ സമാപിക്കും