അഡ്വക്കേറ്റ് ക്ലർക്‌സ് അസോ.ഓണാഘോഷം
Thursday 28 August 2025 12:00 AM IST
തൃശൂർ: കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ ഓണാഘോഷം ജില്ലാ സെഷൻസ് ജഡ്ജ് പി.പി സൈതലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമ്യ മേനോൻ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി പി.സി. സൂരജൻ, തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് എം.വി. ഗോപാലകൃഷ്ണൻ. ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ. ബി സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ തൃശൂർ രാജേഷ് ലക്ഷ്മൺ ഭഗവത്, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ ഉഷ ജോർജ്, ജില്ലാ സെക്രട്ടറി വി വിശ്വനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് പി. എൽ ഷാജു, ജോയിന്റ് സെക്രട്ടറി വാസുദേവൻ എന്നിവർ സംസാരിച്ചു. വി.കെ. സുരേഷ്, എ. എം അഭിലാഷ്, വി.ടി.ജോയ്, ശശികല ഉണ്ണിക്കൃഷ്ണൻ, കെ.ജി പ്രബീഷ്, പി.ജി സുധീർ, കെ.ആർ രമേഷ് എന്നിവർ നേതൃത്വം നൽകി.