എം.എൽ.എ ഓഫീസിലേക്ക് മാർച്ച്
Thursday 28 August 2025 12:00 AM IST
തൃശൂർ: ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്താതെ ജനങ്ങളെ പിണറായി സർക്കാർ ഊരാക്കുടുക്കിലാക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. രൂക്ഷമായ ഗതാഗതക്കുരുക്ക്, പൊട്ടിപൊളിഞ്ഞ റോഡുകൾ, നിർമ്മാണത്തിലെ മെല്ലെപ്പോക്ക് തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷ എം.എൽ.എമാർ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.എൽ.എ ഓഫീസ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ എം.എൽ.എ ഓഫീസിനു മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ഫ്രാൻസിസ് ചാലിശേരി അദ്ധ്യക്ഷത വഹിച്ചു. ജോൺ ഡാനിയേൽ, എ. പ്രസാദ്, ഐ.പി പോൾ, രാജൻ പല്ലൻ, ബൈജു വർഗീസ്, കെ.എച്ച് ഉസ്മാൻ ഖാൻ, എം.എസ് ശിവരാമകൃഷ്ണൻ, രവി ജോസ് താണിക്കൽ, സുനിൽ ലാലൂർ, ജോർജ് ചാണ്ടി, കെ. ഗോപാലകൃഷ്ണൻ, ആശിഷ് മൂത്തേടത്ത്, നിഖിൽ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.