സഹകരണ ഓണം വിപണിക്ക് തുടക്കമായി

Thursday 28 August 2025 12:00 AM IST
വിപണി

കൊടുങ്ങല്ലൂർ: മേത്തല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ഓണ വിപണിയിൽ കുത്താംപിളി വസ്ത്ര വിൽപ്പനയും വിലക്കുറവിൽ ചിപ്‌സുകളുമുണ്ട്. ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. സി.പി.രമേശൻ, മുൻ ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. ജോൺസൺ,രാജേഷ് വളർകോടി, അഡ്വ.എം. ബിജുകുമാർ, രഘു പരാരത്ത്, കെ.ബി. മഹേശ്വരി, പി.എൻ. രാജീവൻ,ബേബി വിത്തു, ലത ഉണ്ണിക്കൃഷ്ണൻ,ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. വിനയകുമാർ,സെക്രട്ടറി എം.എൻ. ചിത്രകുമാരി എന്നിവർ സംസാരിച്ചു.