17കാരിയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
Thursday 28 August 2025 12:39 AM IST
ഹരിപ്പാട് :വീട്ടി ൽ അതിക്രമിച്ചു കയറി 17 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നവീഡിയോ ചിത്രീകരിച്ചു സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് കൈലാസം വീട്ടിൽ കാളിദാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കളമശ്ശേരിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. തൃക്കുന്നപ്പുഴ സി.ഐ ലാൽ സി.ബേബിയുടെ നിർദ്ദേശാനുസരണം എസ്.ഐ സോമരാജൻ, എ.എസ്.ഐ നവാസ്, എസ്.സി.പി.ഒ മാരായ സാജിദ്, പ്രനു, അനീഷ് കുമാർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.