എൻ.എസ്.എസ് ഓണാഘോഷം

Thursday 28 August 2025 12:54 AM IST

ആലപ്പുഴ; അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെയും വനിതാ സമാജ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ 31, സെപ്തംബർ 1 ദിവസങ്ങളിൽ താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ഓണാഘോഷം നടത്തും. പരിപാടികളുടെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ 20ഉത്പന്ന പ്രദർശന വിപണന സ്റ്റാളുകൾ, 31ന് വനിതാ സമാജ അംഗങ്ങളുടെ തിരുവാതിര കളി മത്സരം , സെപ്തംബർ 1 ന് വനിതാ സമാജം അംഗങ്ങളുടെ പൂക്കള മത്സരം എന്നിവ ഉണ്ടായിരിക്കും. വിപണന മേളയിൽ നിന്ന് 500 രൂപയ്ക്ക് മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്നും നറുക്കിട്ടെടുത്ത് 10 പേർക്ക് സാരി സമ്മാനമായി നൽകും.