നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
Thursday 28 August 2025 12:56 AM IST
മുഹമ്മ: ആര്യാട് പഞ്ചായത്തിൽ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ് ലാൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സന കുമാർ, ബ്ലോക്ക് മെമ്പർ പ്രകാശ് ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിബിൻ രാജ്, പഞ്ചായത്ത് മെമ്പർമാരായ ടി. കെ. ദിലീപ് കുമാർ പി. യു.അബ്ദുൽ കലാം, കവിത ഹരിദാസ്, പി.കെ.പുരുഷോത്തമൻ, സിന്ധു രാധാകൃഷ്ണൻ, ഷീനാ മോൾ ശാന്തിലാൽ എന്നിവർ സംസാരിച്ചു. ജി.ബിജുമോൻ സ്വാഗതവും
ജി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.