ശുചിത്വ ഉല്പന്നങ്ങളുടെ വിപണനം
Thursday 28 August 2025 1:56 AM IST
കുട്ടനാട് : തലവടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൺഷൈൻബ്രാൻഡ്, ഡിഷ് വാഷ് ലിക്വിഡ് , ക്ലീനിങ്ങ് ലോഷൻ എന്നിവയുടെ നിർമ്മാണത്തിനും വിപണനത്തിനും ആരംഭം കുറിച്ചു. ആദ്യവില്പന ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു നിർവഹിച്ചു. പ്രിൻസിപ്പൽ പി.ആർ.സുജ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി രഞ്ജിനി, സീനിയർ അസിസ്റ്റന്റ് ജോമോൻ ജോസഫ് , അദ്ധ്യാപകരായ സ്നേഹ ടി. അലക്സാണ്ടർ, ജെ രഞ്ജിത്ത് കുമാർ, വി.രാജലക്ഷമി, വിഷ്ണുപ്രിയ, ആർ.പാർവതി, വിദ്യാർത്ഥികളായ ഗോപിക അന്തർജനം എ.അഭിനേഷ് എന്നിവർ പ്രസംഗിച്ചു.