ആഹ്ലാദപ്രകടനവും യോഗവും
Thursday 28 August 2025 1:57 AM IST
ആലപ്പുഴ: ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്തയും അഡ്വാൻസും അനുവദിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിച്ചേരിയിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് വി.വി.ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.സുമേഷ്, ബി.എസ്.ബെന്നി,പി.എസ് ഷീജ, കവിത തച്ചൻ, കെ.വി.ബോബൻ, വി.എച്ച്.ലൂയിസ് എന്നിവർ പ്രസംഗിച്ചു.