വി.സി നിയമനം: സൗകര്യം ഒരുക്കുമെന്ന് മന്ത്രി ബിന്ദു

Thursday 28 August 2025 1:02 AM IST

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിക്ക് സർക്കാർ എല്ലാ സൗകര്യവുമൊരുക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഇക്കാര്യത്തിൽ സെർച്ച് കമ്മിറ്റിയുടെ അഭിപ്രായം തേടും. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സുധാൻഷു ധൂലിയയുമായി സർക്കാർ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സെർച്ച് കമ്മിറ്റി ഉടൻ രൂപീകരിക്കും. സാങ്കേതിക സർവകലാശാലയിൽ ബഡ്ജറ്റ് പാസാക്കാത്തതിനാൽ ശമ്പളവും പെൻഷനും മുടങ്ങിയതിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.