എ.സി.ഉപഭോഗം കുറയ്ക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കണം:മന്ത്രി കൃഷ്ണൻകുട്ടി
Thursday 28 August 2025 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എയർ കണ്ടീഷണറുകളുടെയും മറ്റ് ശീതീകരണ ഉപകരണങ്ങളുടെയും ഉപയോഗം വളരെ വർദ്ധിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർത്തുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കെട്ടിട നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരത്തേണ്ടത് അത്യാവശ്യമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേരള ബിൽഡിങ് രജിസ്ട്രി ആൻഡ് ലോകാർബൺ ട്രാൻസിഷൻ ഏകദിന ശില്പശാല തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ ഓൺലൈൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.